കാപ്പ ചുമത്തി ജയിലിലടച്ചു
എടവക വാളേരി പുതുപറമ്പില്‍ റഹീം (54) നെയാണ് കരുതല്‍ തടങ്കല്‍ നിയമപ്രകാരം മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ മാത്രം 7 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും, അഞ്ച് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റേയും മരണത്തില്‍ പ്രതിയാണ് റഹിം.
റഹീം ജ്യൂസില്‍ കലര്‍ത്തി നല്‍കിയ കീടനാശിനി കഴിച്ചാണ് ഗര്‍ഭിണിയായ റിനി മരിച്ചതെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ 2021 നവംബര്‍ 20-നാണ് റിനി മരിച്ചത്.