കുടിശിക പിരിക്കാന്‍ സാവകാശം;  ബാങ്ക് റിക്കവറി നീട്ടണം 

0

കെഎസ്ഇബി, ജല അതോറിറ്റി കുടിശ്ശികകള്‍ പിരിക്കുന്നത് 2 മാസത്തേക്ക് നിര്‍ത്തിവയ്ക്കും. റിക്കവറി നടപടികള്‍ നീട്ടിവെക്കാന്‍ ബാങ്കുകളോട് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.നിര്‍മാണ മേഖലയ്ക്കാവശ്യമായ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കണം. അതിഥിത്തൊഴിലാളികളെ ഉള്‍പ്പെടെ ഉപയോഗിച്ച് നിര്‍മാണമേഖല പ്രവര്‍ത്തിപ്പിക്കണം. സ്വകാര്യ പണമിടപാടു സ്ഥാപനങ്ങള്‍ പണപ്പിരിവ് നിര്‍ത്തിവച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!