ചത്ത ആടുകളെ ദേശീയപാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

0

ബത്തേരി നായ്ക്കട്ടിക്ക് സമീപം 66 ലെ വനപാതയോരത്താണ് ചത്ത ആറ് ആടുകളെ തള്ളിയത്. കഴിഞ്ഞ രാത്രിലാണ് സംഭവം. ഉത്തരേന്ത്യയില്‍ നിന്നും ചരക്ക് വാഹനത്തില്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന ആടുകളില്‍ ചത്തതിനെ വാഹനത്തില്‍ നിന്നും തള്ളിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ നൂല്‍പ്പുഴ പഞ്ചായത്ത് അധികൃതര്‍ പോലീസിന് പരാതി നല്‍കി.ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിര്‍ത്തി കടന്നു വന്നതിനാല്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിട്ടുണ്ട് .അതിനാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Leave A Reply

Your email address will not be published.

error: Content is protected !!