പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ ഇതുവരെ  എത്തിയ രോഗികളുടെ എണ്ണം 150 കടന്നു.  

0

കൊവിഡ് 19 രോഗ വ്യാപനം തീവ്രമായതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ സജ്ജീകരിച്ച കൊവിഡ് 19 പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ ഇതുവരെ എത്തിയ രോഗികളുടെ എണ്ണം 150 കടന്നു. ഇക്കഴിഞ്ഞ രണ്ടാം തീയ്യതി മുതലാണ് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ച കേന്ദ്രത്തിലും, താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തുടങ്ങിയത്.

സുല്‍ത്താന്‍ ബത്തേരിയില്‍ നിലവില്‍ നാല് കേന്ദ്രങ്ങളാണ്  സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ താലൂക്ക് ആശുപത്രയിലെ രണ്ടാം നിലയില്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍  108 ബെഡുകളാണ് ഉള്ളത്. ഇവിടെ 8 ദിവസം കൊണ്ട് 50 കൊവിഡ്  രോഗികളെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന കേന്ദ്രത്തില്‍ 108  പേരും ചികിത്സയില്‍സയിലുണ്ട് ഇവിടെ 111 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ടാണ് കൂടുതല്‍ പേര്‍ ഇവിടെ എത്തിയത്. ഇനി വരുന്നവരെ താലൂക്ക് ആശുപത്രിയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.  ഇതിനു പുറമെ സുല്‍ത്താന്‍ ബത്തേരിയിലെ ഡയറ്റ്, അധ്യാപക ഭവന്‍ എന്നിവിടങ്ങളും പ്രാഥമിക ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റിയി്ട്ടുണ്ട്. രണ്ടിടങ്ങളിലുമായി 175-ാളം ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.   കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളിലും ചികിത്സ തുടങ്ങേണ്ടി വരും.

Leave A Reply

Your email address will not be published.

error: Content is protected !!