ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മൂന്നു ഡിവൈ എഫ് ഐ പ്രവർത്തകർക്കും പരിക്ക്. ഏറെ നേരം ബത്തേരി ടൗണിൽ സംഘർഷാവസ്ഥ. ബത്തേരി നഗരസഭ സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സി ഡി എസ് അംഗത്തിന് മർദ്ദനമേറ്റ സംഭവത്തിൽ നഗരസഭ ചെയർമാൻ സി കെ സഹദേവൻ രാജിവെക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് യു ഡി എഫ് നഗരസഭ ഓഫീസിലേക്ക് മാർച്ചു നടത്തിയത്.മാർച്ച് മുനിസിപ്പൽ ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.ഇതിൽ പ്രവർത്തകരും പോലീസുമായി അല്പസമയം ഏറ്റുമുട്ടി.തുടർന്ന് നടന്ന പ്രധിഷേധ യോഗം കെ പി സി സി എക്സിക്യൂട്ടീവ് അംഗം പി .ബാലചന്ദ്രൻ ഉൽഘടനം ചെയ്തു.ഉൽഘടന പ്രസംഗം നടക്കുന്നതിനിടയിൽ ബൈക്കിലെത്തിയ ഡി വൈ ഫ് ഐ പ്രവർത്തകരുമായി ചെറിയ രീതിയിൽ വാക്കുതർക്കവും ഉണ്ടായി.ഇതിനെ തുടർന്ന് ഡി വൈഫ് ഐ പ്രവർത്തകർ ടൗണിൽ സങ്കടിച്ചുപ്രകടനം നടത്തി, ഇതിനിടെ പ്രധിഷേധ യോഗം കഴിഞ്ഞു ലീഗ് ഓഫീസിലേക്ക് പ്രകടനവുമായി നീങ്ങി.ഇരു സംഘടനകളും നേർക്ക് നേർ എത്തിയപ്പോൾ പരസ്പരം പോർവിളികൾ നടത്തി.ഇതിനിടെ പ്രകടനക്കാരുടെ കൈകളിൽ ഉണ്ടായിരുന്ന കോടി കെട്ടിയിരുന്ന കമ്പുകൾ ഉപയോഗിച്ച് ഏറുനടത്തി.ഏറിനിടയിൽ ഡി വൈ പ്രവർത്തകനായ കെ എസ് അനീഷിനും തുടന്ന് യൂത്ത് കൊണ്ഗ്രെസ്സ് പ്രവർത്തകനായ ശ്രീജി ജോസഫിനും തലയ്ക്കു പരിക്കേറ്റു.പരിക്കേറ്റ അനീഷിനെ ബത്തേരി താലൂക് ഹോസ്പിറ്റലിലും ,ശ്രീജി ജോസഫിനെ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഉന്തിലും തള്ളിലും നിസാരമായി പരിക്കേറ്റ ഡി വൈ ഫ് ഐ പ്രവർത്തകരായ നസീർ ,മുസ്തഫ ടങ്ങിയവരെയും ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചു.തുടർന്ന് ഇരുവിഭാഗം പ്രവർത്തകരും ടൗണിൽ സങ്കടിച്ചതോടെ ഏറെ നേരം സങ്കർഷാവസ്ഥ നിലനിന്നു.മാനന്തവാടി ഡി വൈ സ് പി ദേവസ്യയുടെ നേത്രത്വത്തിൽ വാൻ പോലീസ് സന്നാഹം ടൗണിൽ നിലയുറപ്പിച്ചു.യു ഡി ഫ് മുനിസിപ്പൽ മാർച്ചിന് ,കെ എൽ പൗലോസ്, കെ കെ എബ്രഹാം, ടി മുഹമ്മദ് ടി പി രാജശേഖരൻ ,പി പി അയൂബ് തുടങ്ങിയവർ നേത്രത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.