സംസ്ഥാനത്തെ ആദ്യ കുട്ടി പോലീസ് ബാന്റ് സെറ്റ് സംഘം പടിയിറങ്ങുന്നു

0

സംസ്ഥാനത്തെ ആദ്യ കുട്ടി പോലീസ് ബാന്റ് സെറ്റ് സംഘം പടിയിറങ്ങുന്നു.വയനാട് മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംഘമാണ് ഈ അദ്ധ്യയന വർഷത്തോടെ പടിയിറക്കുന്നത്.സംസ്ഥാന ബഹുമതികളടക്കം കരസ്ഥമാക്കിയ സംഘത്തിന് പോലീസ് സേന മതിയായ യാത്രയയപ്പും നൽകി. സ്വാതന്ത്രദിന പരേഡ് ഉൾപ്പെടെ സർക്കാരിന്റെ മുഴുവൻ പരിപാടികളിലും ബാന്റ് വാദ്യത്തിന്റെ നിറസാനിധ്യമായ സംഘമാണ് നീണ്ട അഞ്ച് വർഷത്തിനു ശേഷം ബാന്റ് വാദ്യത്തിൽ നിന്നും പടിയിറങ്ങുന്നത്.  2013 ൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ് രൂപീകരിച്ച വർഷം മുതൽ മാനന്തവാടി വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി.ക്കായി ബാന്റ് സെറ്റ് സംഘം ആരംഭിച്ചിരുന്നു. അന്ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായിരുന്ന ഇവർ ഇന്നിപ്പോൾ പ്ലസ് ടു വിദ്യാർത്ഥികളാണ്. അന്ന് എ.ആർ.ക്യാമ്പിലെ സബ്ബ് ഇൻസ്പെക്ടറായിരുന്ന കെ.ടി.ജോസഫിന്റെ ശിക്ഷണത്തിലാണ് ക്യാപ്റ്റൻ അഭിജിത്ത് സി അജയന്റെ നേതൃത്വത്തിലുള്ള ഇരുപത് അംഗ സംഘം ബാന്റ് വാദ്യത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി പോലീസ് സേനക്ക് തന്നെ അഭിമാനമായി വളർന്നു വന്നത് പരിശീലനത്തിലടക്കം രക്ഷിതാവിന്റെ ഉർജസ്വലത നൽകിയ അധ്യാപകൻ ജോസഫ് സി പോൾ സാറിന്റെ മുതൽകൂട്ടും ഇവരുടെ ശ്രമത്തിന് എന്നും താങ്ങും തണലുമായി. സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ പരേഡുകളിൽ കഴിഞ്ഞ അഞ്ച് വർഷമായി മാനന്തവാടി വെക്കേഷണൽ ഹയർ സെക്കണ്ടറിയിലെ ഇരുപത് അംഗം സംഘം നിറ സാനിധ്യമായിരുന്നു. പരേഡുകളിൽ മാത്രമല്ല പോലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക പരിപാടികളിലെല്ലാം തന്നെ സജീവ സാനിധ്യം തന്നെയായിരുന്നു ഈ കുട്ടി പോലീസ് ബാന്റ് വാദ്യസംഘം.ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അപ്പീലിലുടെ പോയി എ ഗ്രേഡ് കരസ്ഥമാക്കാൻ ഈ കുട്ടി പോലീസ് സംഘത്തിന് കഴിഞ്ഞതും നേട്ടമായി തന്നെ കാണണം. അഭിമാനനേട്ടം കരസ്ഥമാക്കിയ സംഘത്തിന് പോലിസ് വകുപ്പ് അർഹികുന്ന യാത്രയയപ്പും നൽകി. എസ്.പി.സി.ജില്ലാ നോഡൽ ഓഫീസർ മുഹമദ് ഷാഫി അംഗങ്ങൾക്ക് ഉപഹാരങ്ങളും നൽകി. കഴിഞ്ഞ അഞ്ച് വർഷം തങ്ങളുടെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളാണെന്നും പോലീസ് സേനയിൽ ചേരാനാണ് തങ്ങൾക്കിഷ്ടമെന്നും ക്യാപ്റ്റൻ അഭിജിത്ത് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി തങ്ങളുടെ അഭിമാനതാരങ്ങളായ സംഘം പടിയിറങ്ങുന്നതോടെ അടുത്ത ബാച്ചിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ കുട്ടി പോലീസിന് നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത ശ്രമം

Leave A Reply

Your email address will not be published.

error: Content is protected !!