കമ്പളക്കാട്: ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് എഷ്യന്‍ഗെയിംസ് ഇന്‍വിറ്റേഷന്‍ മീറ്റില്‍ വയനാട്ടുകാരിക്ക് മൂന്നാംസ്ഥാനം. കമ്പളക്കാട് കരിക്കൊല്ലി ചന്ദ്രന്‍ശാരദ ദമ്പതികളുടെ മകള്‍ ഹരിതയാണ് തായ്ക്വാണ്ടോയില്‍ 67 വയസ്സിനുതാഴെയുള്ളവരുടെ മത്സരത്തില്‍ രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയത്. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് താരങ്ങളാണ് ഒന്നും രണ്ടും സ്ഥാനം നേടിയത്. സെമിഫൈനലിസ്റ്റുകളായ ഹോങ്കോംഗും ഇന്ത്യയും മൂന്നാം സ്ഥാനം നേടുകയായിരുന്നു. തായ്ക്വാണ്ടോയില്‍ ഇന്ത്യയില്‍ നിന്നുള്ള 22 അംഗ സംഘത്തിലെ ഏക മലയാളിയാണ് ഹരിത.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സെന്ററില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആദിവാസി കുടുംബാംഗമായ ഹരിത. രാകേഷ്‌ലാല്‍, ഹരീഷ്‌ലാല്‍ തുടങ്ങിയവര്‍ സഹോദരന്മാരാണ്.
ദമ്പതികളായ ബി ബാലഗോപാല്‍, കാനോന്‍ ബാലദേവി തുടങ്ങിയവരുടെ കീഴിലാണ് ഹരിതയുടെ പരിശീലനം.