കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് സമരം: ജില്ലയില്‍ 59 കേസുകള്‍

0

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചുക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചുക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ജൂലൈ 15ലെ ഉത്തരവ് നിലനില്‍ക്കെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പോഷക സംഘടനകളും നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ വയനാട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 59 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ ഐ.പി.എസ് അറിയിച്ചു.

കോവിഡ് 19 വൈറസ് വ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ധരിക്കണമെന്ന് കോവിഡ് രോഗ മാനദണ്ഡം ഉണ്ടായിട്ടും നിര്‍ദേശം ലംഘിച്ച് കൊണ്ട് മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇടപഴകിയ കുറ്റത്തിന് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ജില്ലയില്‍ ഇതുവരെ 5690 പേര്‍ക്കെതിരെ പെറ്റിക്കേസ് ചുമത്തിയിട്ടുണ്ട്. അനിയന്ത്രിതമായി കോവിഡ് രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് അടിസ്ഥാനത്തിലും അണ്‍ലോക്ക് 3 നിര്‍ദ്ദേശത്തെ കോവിഡ് മാനദണ്ഡം ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധ സമര പരിപാടികളില്‍ നിന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വിട്ടു നില്‍ക്കേണ്ടതാണ് .പൊതുജനങ്ങള്‍ പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് പ്രതിഷേധ സമര പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും മറ്റു പോലീസ് തുടര്‍ന്നും കര്‍ശന നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!