ഇന്റലക്ച്വൽ മാരത്തോൺ 2018 ജി എം എച്ച് എസ് എസ് വെള്ളമുണ്ട ജേതാക്കൾ

0
മാനന്തവാടി.സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ്സിനായി ജില്ലാതലത്തിൽ മാനന്തവാടി ഹിൽ ബ്ളുംസ് സ്കൂളിൽ  സംഘംടിപ്പിച്ച  ഇന്റലക്ച്ചൽ മാരത്തോൺ 2018 മത്സരങ്ങളിൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട ഒന്നാം സ്ഥാനവും, ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറ രണ്ടാം സ്ഥാനവും, ജി.എച്ച്.എസ്.എസ് മീനങ്ങാടി മൂന്നാം സ്ഥാനവും നേടി. സമാപന യോഗത്തിൽ ഒ.ആർ.കേളു എം എൽ എ സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി അധ്യക്ഷത വഹിച്ചു. എസ്.പി.സി. നോഡൽ ഓഫീസർ കെ.മുഹമ്മദ് ഷാഫി, സ്കൂൾ പ്രിൻസിപ്പൽ സീറ്റാ ജോസ്, ഡി ഇ ഒ .കെ .രാധാകൃഷ്ണൻ, ജേക്കബ്, ജോസ് ജോർജ് എന്നിവർ സംസാരിച്ചു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാലയങ്ങളിൽ നിന്നായി 60 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.സാമുഹ്യ വനവൽക്കരണ വിഭാഗം എ.സി.എഫ് ഷജ്ന കരീം മത്സരങ്ങൾക്ക് നേതൃത്വം നൽകി..
Leave A Reply

Your email address will not be published.

error: Content is protected !!