സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.
ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍ക്കാര്‍ ഓഫിസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെയാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫിസുകള്‍ക്കു ബാധകമാക്കിയത്.
ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഈ സമയം ബാധകമായിരിക്കും