അണ്‍ലോക്ക് നാലാംഘട്ടം:  മാര്‍ഗ നിര്‍ദേശങ്ങള്‍  ഇന്ന്  പ്രസിദ്ധീകരിച്ചേക്കും.

0

അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ അണ്‍ലോക്ക് നാല് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കുന്ന മുറയ്ക്ക് ഇത് പ്രസിദ്ധീകരിക്കും. മെട്രോ ട്രെയിന്‍ സര്‍വീസുകളുള്‍പ്പെടെ അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ പുനഃരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് സൂചന. നിരവധി സംസ്ഥാനങ്ങള്‍ മെട്രോ സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിലാകും മെട്രോ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുക. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എയര്‍കണ്ടീഷന്‍ ചെയ്ത ബസുകളുള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് സര്‍വീസുകളും ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും തുറക്കുന്നത് ഈ ഘട്ടത്തിലും ഉണ്ടകില്ല എന്നാണ് വിവരം. കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചാലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. മാര്‍ച്ച് 24നാണ് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!