ഓണത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍.

0

ഓണക്കാലത്തു സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തുന്നവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നുവെന്നു തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ ഉറപ്പാക്കണമെന്നും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ മന്ത്രി കെകെ ശൈലജയാണ് നിര്‍ദേശം നല്‍കിയത്.

പുറത്തു നിന്ന് എത്തുന്നവര്‍ കൊവിഡ് പരിശോധന നടത്തുന്നുവെന്നും നിശ്ചിത സമയം കഴിഞ്ഞാല്‍ തിരിച്ചുപോകുന്നുവെന്നും ഉറപ്പാക്കണം.ഓണക്കോടി വാങ്ങാന്‍ കുടുംബസമേതം പോകരുതെന്നും ഒരാള്‍ പോയാല്‍ മതിയെന്നും മന്ത്രി ശൈലജ. കോര്‍പറേഷന്‍ മേഖലകളില്‍ ഇക്കാര്യം ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം.കടയില്‍ കയറി വസ്ത്രം ധരിച്ചു പാകമാണോയെന്നു നോക്കരുത്.തദ്ദേശഭരണം, ആരോഗ്യം, പൊലീസ് വകുപ്പുകള്‍ ഒന്നിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!