രാജ്യത്തുടനീളം പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിക്കാന്‍ കുവൈറ്റ് മന്ത്രിസഭയില്‍ തീരുമാനം

0

രാജ്യത്തുടനീളം പ്രഖ്യാപിച്ച ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓഗസ്റ്റ് 30 മുതലാണ് നിരോധനാജ്ഞ പിന്‍വലിക്കുന്നത്. വെളുപ്പിന് മൂന്നു മണിക്കാണ് കര്‍ഫ്യൂ അവസാനിക്കുക. നിലവില്‍ രാത്രി ഒമ്പതു മുതല്‍ വെളുപ്പിന് മൂന്നു മണിവരെയാണ് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച് മാസം മുതല്‍ ഘട്ടം ഘട്ടമായി രാജ്യത്ത് കെറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നടപ്പിലാക്കിയത്.

കുവൈറ്റിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക മറ്റു രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതില്‍ തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ തീരുമാനം നിരവധി പ്രവാസികള്‍ക്ക് ഉപകാരമാകും. തീരുമാനം വന്നതോടെ ദുബായ് ദോഹ തുടങ്ങിയ നഗരങ്ങളില്‍ സന്ദര്‍ശക വിസയിലെത്തി രണ്ടാഴ്ച താമസിക്കാനുള്ള പാക്കേജുമായി നിരവധി ട്രാവല്‍ ഏജന്‍സികളും ഇപ്പോള്‍ എവിടെ രംഗത്തുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!