കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പൂക്കള്‍ കൊണ്ടു വരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായത് പൂവ് വിപണിക്ക്. പൂ വ്യാപാര മേഖലയില്‍ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.ഓണക്കാലമായാല്‍ വയനാട്ടിലേക്ക് കൂടുതല്‍ പൂക്കള്‍ എത്തുന്നത് ഗുണ്ടല്‍പേട്ടയില്‍ നിന്നാണ്.കോവിഡിലും ഓണക്കാലത്തെ പൂ വ്യാപാരമാണ് പലരും മുന്നേ കണ്ടത്. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം പൂ വ്യാപാരത്തെ അപ്പാടെ തകിടം മറിച്ചു.
കാടും മേടും മലയും താണ്ടി വയല്‍ വരമ്പുകളില്‍ നടന്ന് ഓണപ്പൂക്കള്‍ ശേഖരിച്ച കാലം ഉണ്ടായിരുന്നെങ്കിലും പൂക്കളത്തിന് ഭംഗി കൂട്ടാന്‍ അതിര്‍ത്തിയില്‍ എത്തുന്ന പൂക്കളും വേണമായിരുന്നു മലയാളികള്‍ക്ക്. എന്നാല്‍ കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ഇത്തവണ അന്യസംസ്ഥാനത്ത് നിന്നും പൂക്കള്‍ കൊണ്ടു വരേണ്ടെന്ന സര്‍ക്കാരിന്റെ സര്‍ക്കാര്‍ തീരുമാനത്തില്‍ കൂടുതല്‍ തിരിച്ചടിയായത് പൂ വ്യാപാരത്തേയാണ്. കോവിഡ് വ്യാപനത്തിന് ശേഷം പൂവിപണി നേരത്തെ തളര്‍ന്നിരുന്നു.മുന്‍ വര്‍ഷങ്ങളില്‍ 50 ലക്ഷം രൂപയുടെ വ്യാപാരം നടന്നെങ്കിലും ഇത്തവണ അഞ്ച് ലക്ഷം പോലും പോലും തികഞ്ഞില്ലെന്നാണ് കല്‍പ്പറ്റ പൂ വ്യാപാരി പറയുന്നത്.