തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ഓണത്തിന് 1000 രൂപ

0

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണം പ്രമാണിച്ച് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019 -20 വര്‍ഷത്തില്‍ 100 ദിവസം ജോലി ചെയ്തവര്‍ക്കാണ് പണം നല്‍കുക. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിരമിച്ചവര്‍ക്കുള്ള സര്‍വ്വീസ് പെന്‍ഷനും കഴിഞ്ഞ ദിവസം മുതല്‍ കൊടുത്തു തുടങ്ങിയിരുന്നു. 2600 രൂപയാണ് ക്ഷേമ പെന്‍ഷനായി ഇത്തവണ ലഭിക്കുന്നത്. ഇത് അക്കൗണ്ട് വഴിയും വീട്ടില്‍ എത്തിച്ചുമാണ് നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനഞ്ചിലെ ബോണസിന് അര്‍ഹരല്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപ ഉത്സവബത്ത നല്‍കാനും തീരുമാനിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!