രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 25ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 65,002 പുതിയ കേസുകൾ, 996 മരണം

0

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇതിൽ 6,68,220 എണ്ണം സജീവ കേസുകളാണ്. 18,08,937 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 996 പേർക്കാണ് ജീവൻ നഷ്ടമായതെന്നും ഇതോടെ കോവിഡ് മൂലം രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 49,036 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ.

കേരളത്തിൽ ഇതുവരെ 41277 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 139 മരണവും 26992 രോഗമുക്തിയും 14094 പേർ ചികിത്സയിലും തുടരുന്നു. മഹാരാഷ്ട്രയിൽ മരണം 19427, തമിഴ്നാട്ടിൽ 5514, ആന്ധ്രയിൽ 2475, കർണാടകയിൽ 3718 പേരും മരണപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!