മാവോയിസ്റ്റ് സാന്നിധ്യം അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

0

കേരള തമിഴ്നാട് അതിര്‍ത്തികളില്‍ ആന്റിനെക്സല്‍ ടീം പരിശോധന ശക്തമാക്കി. പാട്ടവയലിന് സമീപം വനാതിര്‍ത്തി പ്രദേശത്ത് മാവോയിസ്റ്റ് സംഘമെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. പാട്ടവയലില്‍ ചൊറിയന്‍കാമ്പ് സ്വദേശി സിജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ആയുധ ധാരികളായ 3 മാവോയിസ്റ്റ് സംഘം എത്തിയെന്നും ഇവര്‍ ഭക്ഷണം ആവശ്യപ്പെട്ടെന്നും തമിഴ്നാട് പോലീസില്‍ അറിയിച്ചിരുന്നു. പിന്നീട് കേരളാ വനത്തില്‍ ഇവര്‍ പ്രവേശിച്ചതായും അറിയിച്ചു.മാര്‍ച്ച് 30
നായിരുന്നു മൂന്നംഗ സംഘമെത്തിയത്.സംഘത്തിലെ 3 പേരില്‍ ഓരാള്‍ സ്ത്രീയാണെന്നും പരാതിയില്‍ പറയുന്നു. പാട്ടവയല്‍, നമ്പ്യാര്‍കുന്ന്,താളൂര്‍ ചോലാടി തുടങ്ങിയ പ്രദേശങ്ങളിലും തമിഴ്നാട് ആന്റിനെക്സല്‍ ടീം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!