കലുങ്ക് തകര്‍ന്നു ; കൃഷി നശിച്ചു

0

നിര്‍മ്മാണ പ്രവര്‍ത്തിയുടെ അപാകതയില്‍ കുപ്പാടിത്തറ വേങ്ങനേരിക്കുന്ന് റോഡിന്റെ കലുങ്ക് തകര്‍ന്നു. ഇതോടെ ഇവിടുത്തെ മണ്ണും വെള്ളവും ഒഴുകി തുരത്തേല്‍ തങ്കച്ചന്റെ അരയേക്കര്‍ ഇഞ്ചി കൃഷി നശിച്ചു.സമീപത്തെ തോടും  ഗതിമാറി ഒഴുകി വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.മഴ ഇനിയും കനക്കുന്ന സാഹചര്യത്തില്‍ വെള്ളം  കൃഷിയിടത്തിലേക്ക് ഒഴുകി കൂടുതല്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്കയിലാണ് പരിസരത്തെ മറ്റു കര്‍ഷകര്‍.

കഴിഞ്ഞ വര്‍ഷത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.  കൃഷിയിടത്തിലെത്തിയ മണ്ണും മണലും നീക്കിയാല്‍ മാത്രമേ ഇനി മറ്റു കൃഷികള്‍ ചെയ്യാനാവൂ.   അധികൃതര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചു കൃഷിയിടത്തിലെ  മണ്ണും മണലും നീക്കം ചെയ്യണമെന്നും,നഷ്ടപരിഹാരംനല്‍കണമെന്നുമാണ് കര്‍ഷകന്റെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!