വനംവകുപ്പ് ജീവനക്കാരനും സുല്‍ത്താന്‍ബത്തേരി ജില്ലാ ആര്‍ആര്‍ടി ഓഫീസലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍ (50) ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹം ബത്തേരി സ്വകാര്യആശുപത്രിയില്‍ ചികിത്സതേടി. ആരോപണം അടിസ്ഥാന രഹിതമെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍.
വനംവകുപ്പിലെ സുല്‍ത്താന്‍ബത്തേരി ജില്ലാ ആര്‍ആര്‍ടി ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറായ അനില്‍കുമാറാണ് മേലുദ്യോസ്ഥന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ഓഫീസിനു പുറത്തേക്ക് വിളിച്ച് അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് അനില്‍കുമാര്‍ ആരോപിക്കുന്നത്. ഇദ്ദേഹം സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഇത് തന്നെ ശാരിരികമായും മാനസികമായും ബുദ്ധിമുട്ടിച്ചതായും, ഇതിനെതിരെ ഉന്നതഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നുമാണ് അനില്‍കുമാറിന്റെ ആവശ്യം. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണന്നാണ് ആരോപണ വിധേയനാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. സംഭവത്തില്‍ അനില്‍കുമാര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.