ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; ഭക്തിസാന്ദ്രമായി സന്നിധാനം

0

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 11.50നും 1.10നും മധ്യേയുള്ള മീനം രാശി മുഹൂര്‍ത്തിലാണ് മണ്ഡലപൂജാ ചടങ്ങുകള്‍. തുടര്‍ന്ന് ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാവും.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കി അയ്യപ്പന് ചാര്‍ത്തിയാണ് മണ്ഡലപൂജ ചടങ്ങുകള്‍ നടക്കുക. ഇന്നലെ തങ്ക അങ്കി ചാര്‍ത്തി നടന്ന ദീപാരാധന ദര്‍ശിച്ച് ആയിരങ്ങളാണ് നിര്‍വൃതി നേടിയത്. ഡിസംബര്‍ 22 ന് ആറന്മുളയില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ഇന്നലെ വൈകിട്ട് അഞ്ചരയോടുകൂടിയാണ് ശരംകുത്തിയില്‍ എത്തിയത്. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുളളവര്‍ ചേര്‍ന്ന് വരവേറ്റു.

സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പേടകം ഏറ്റുവാങ്ങി. ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ സന്നിധാനത്തുണ്ടായിരുന്നു. രാത്രി നട അടച്ചുകഴിഞ്ഞാല്‍ മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് വീണ്ടും തുറക്കും.

Leave A Reply

Your email address will not be published.

error: Content is protected !!