വെള്ളമുണ്ടയെ ഒഴിവാക്കണം

0

കോവിഡ് രോഗികള്‍ വളരെ കുറവുള്ള  വെള്ളമുണ്ട പഞ്ചായത്ത് കണ്ടയ്ന്‍മെന്റ് സോണില്‍  നിന്നും ഉടന്‍ ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തുടര്‍ച്ചയായി കടകള്‍ അടച്ചിടുന്നത് വ്യാപാരികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായും നേതാക്കള്‍.പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന്  ഏകോപന സമിതി ജില്ലാ സെക്രട്ടറി അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍, വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, തരുവണ യൂണിറ്റിലെ ഭാരവാഹികള്‍ ബന്ധപ്പെട്ട അധികാരികളെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

ജില്ലയില്‍ തന്നെ കോവിഡ് പോസിറ്റീവ് കേസുകള്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയ പഞ്ചായത്താണ് വെള്ളമുണ്ട. പക്ഷേ വെള്ളമുണ്ട പഞ്ചായത്തിനെ ഇടക്കിടെ കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കുന്നത് പഞ്ചായത്തിലെ വ്യാപാരികള്‍ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നതെന്നും  മുഖ്യ മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞ രീതിയില്‍. മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് പഞ്ചായത്തിനെ മുഴുവന്‍ കണ്ടോണ്‍മെന്റ് സോണ്‍ ആക്കി മാറ്റുന്ന രീതി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വ്യക്തമാക്കി.പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ഏകോപന സമിതി ജില്ലാ സെക്രട്ടറി അബ്ദുല്ല ഹാജിയുടെ നേതൃത്വത്തില്‍, വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, തരുവണ യൂണിറ്റിലെ ഭാരവാഹികള്‍ ബന്ധപ്പെട്ട അധികാരികളെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!