ജില്ലയില്‍ അഞ്ചുദിവസം തുടര്‍ച്ചയായി പെയ്ത അതിതീവ്രമഴയ്ക്ക് ശമനം.കാലാവസ്ഥാ വ്യതിയാനത്തിലുള്ള ഈ മാറ്റം വരും കാലങ്ങളില്‍ കുടിവെള്ള ക്ഷാമത്തിലേക്കും,വരള്‍ച്ചയിലേക്കും നയിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍.
പ്രളയഭീതിയില്‍ മഴ കുറഞ്ഞത് ആശ്വാസമായെങ്കിലും മഴയുടെ വിതരണത്തിനുള്ള വ്യതിയാനവും അളവില്‍ വേഗത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളും ആശങ്കാജനകമാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് ചിലപ്പോള്‍ വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും കാരണമാകുമെന്നും കൃഷിയെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. ജില്ലയില്‍ മിക്ക ദിവസങ്ങളിലും അതി തീവ്ര മഴ പെയ്തത്. മേപ്പാടി, പടിഞ്ഞാറത്തറ, പൊഴുതന, എടവക തരിയോട് പഞ്ചായത്തുകളിലാണ്. ബത്തേരി, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലാണ് മഴ കുറഞ്ഞത്. മേപ്പാടിയില്‍ ചൂരല്‍മല, മുണ്ടക്കൈ, എരുമക്കൊല്ലി സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. പടിഞ്ഞാറത്തറയിലെ ബാണാസുരസാഗര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ അതി തീവ്രമഴയാണ് അനുഭവപ്പെട്ടത്.കര്‍ണാടകയിലും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ക്ക് വരുന്ന ഈ മാറ്റം ജീവിത സാഹചര്യത്തെ പാടെ മാറ്റിമറിക്കുമെന്നും, ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉദാഹരണമാണെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് പറഞ്ഞു.ദാസിനെ നേതൃത്വത്തില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലാണ് ജില്ലയില്‍ 55 കേന്ദ്രങ്ങളില്‍ നിന്നും മഴയുടെ അളവ് ശേഖരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post