മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടല്‍ ആളപായമില്ല
മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടല്‍. വ്യാപക നാശനഷ്ടം. ആളപായമില്ല.രണ്ട് വീടുകള്‍ തകര്‍ന്നു.പുഞ്ചിരിമട്ടത്ത് ആളുകള്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നു. പോലിസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍.
പുഞ്ചിരിമട്ടത്ത് പുഴ ദിശ മാറി റോഡിലൂടെ ഒഴുകി. മുണ്ടക്കൈ സ്‌കൂളിനടുത്തെ ഇരുമ്പുപാലം തകര്‍ന്നു. ശക്തമായ മഴവെള്ള പാച്ചിലില്‍ മരങ്ങള്‍ ഒഴുകി പോയി. വനറാണി എസ്‌റ്റേറ്റിലേക്കുള്ള പാലം ഒലിച്ചുപോയി.