സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നു മൂന്നിനു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ 80 ചിത്രങ്ങളാണു മത്സരിക്കുന്നത്. രണ്ടു പ്രാഥമിക ജൂറികള്‍ കണ്ട ശേഷം രണ്ടാം റൗണ്ടിലേക്കു നിര്‍ദേശിച്ച ചിത്രങ്ങളില്‍ നിന്നാണ് അന്തിമ ജൂറി അവാര്‍ഡ് നിശ്ചയിക്കുക. ചര്‍ച്ചകള്‍ ഇന്നലെ വൈകുന്നേരവും തുടര്‍ന്നു.
ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ടൊവിനോ തോമസ് തുടങ്ങിയ നടന്മാരുടെ ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍, സുരഭി ലക്ഷ്മി തുടങ്ങിയ നടികളും ഇത്തവണ മത്സരിക്കുന്നു. മറ്റു ചിലര്‍ അപ്രതീക്ഷിത അവാര്‍ഡുകള്‍ നേടാനും സാധ്യതയുണ്ട്.നടി സുഹാസിനിയാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. കന്നഡ സംവിധായകന്‍ പി.ശേഷാദ്രി,സംവിധായകന്‍ ഭദ്രന്‍ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍.