അപകടങ്ങള്‍ അറിയിക്കാന്‍ കെ.എസ്.ഇ.ബി ക്ക് വാട്സാപ്പ് നമ്പര്‍

0

ജില്ലയില്‍ അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്.  പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിക്കുമ്പോള്‍ ഫോണില്‍ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരു വാട്സാപ്പ് നമ്പര്‍ കെ.എസ്.ഇ.ബി ലഭ്യമാക്കിയിട്ടുണ്ട്. കമ്പി പൊട്ടുക, വൈദ്യുതി തൂണുകള്‍ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികള്‍ ഈ നമ്പറില്‍ വാട്സാപ്പ് മുഖാന്തിരം പൊതുജനങ്ങള്‍ക്ക് അറിയിക്കാം. നമ്പര്‍ 9496010626.

ഈ നമ്പറില്‍ വാട്സാപ്പ് മെസേജ് മുഖേനയുള്ള പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വളരെ അപകടകരമായ കാര്യങ്ങള്‍ അറിയിക്കുന്നതിനാണ് ഈ നമ്പര്‍  ഉപയോഗപ്പെടുത്തേണ്ടതെന്നും കെ.എസ്.ഇ.ബി, കല്‍പ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!