ബത്തേരി നഗരത്തില്‍ ഓഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 5 വരെ നിയന്ത്രണം

0

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നാളെ മുതല്‍ ബത്തേരി പട്ടണത്തില്‍ കടുത്ത നിയന്ത്രണം .അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടക്കം 9 മണി മുതല്‍ 5 മണി വരെ മാത്രം. ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നമ്പര്‍ ക്രമീകരിച്ച് സര്‍വ്വീസ്.വഴിയോര കച്ചവടങ്ങള്‍ക്ക് ഈ കാലയളവില്‍ നിരോധനം .പഴം ,പച്ചക്കറി ,മത്സ്യം തുടങ്ങിയവ ഗുഡ്‌സ് വാഹനങ്ങളില്‍ വില്‍പ്പന നടത്താന്‍ പാടില്ല.ബൈക്ക് ,കാറ് ,ജീപ്പ് തുടങ്ങി എല്ലാ വാഹനങ്ങളും മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ടൗണില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. രാവിലെ മത്സ്യ മാര്‍ക്കറ്റില്‍ നടക്കുന്ന മൊത്തവ്യാപാരം ഒരു മാസത്തേക്ക് നിരോധിക്കും.ബത്തേരി നഗരം ഉള്‍പ്പെടെ 35 ഡിവിഷനുകളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!