വിദേശ എംബസികളെ നയിക്കാന്‍ വനിതകളും; സൗദിയില്‍ പുതുചരിത്രം
വിദേശ എംബസികളില്‍ വനിതാ ഉപസ്ഥാനപതികളെ (അറ്റാഷെ) നിയമിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസം വിദേശ എംബസികളിലേക്ക് ആറ് ഉപസ്ഥാനപതികളെയാണ് സര്‍ക്കാര്‍ നിയമിച്ചത്.
യു.കെ കള്‍ച്ചറല്‍ അറ്റാഷെ ആയി ഡോ. അമല്‍ ഫതാനി, അയര്‍ലന്‍ഡിലെ പ്രതിനിധിയായി ഡോ. ഫഹ്ദ അല്‍ ശൈഖ്, മൊറോക്കോയിലെ ആക്ടിങ് കള്‍ച്ചറല്‍ അറ്റാഷെ ആയി ഡോ. യുസ്റ അല്‍ ജസൈരി എന്നിവരെയാണ് നിയമിച്ചത്. ഈ തസ്തികകളിലേക്ക് വനിതകളെ നിയോഗിക്കുന്നത് ആദ്യമായാണ് എന്ന് സൗദി ഗസറ്റ് പറയുന്നു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢപ്പെടുത്തുകയാണ് ഇവരുടെ ദൗത്യം.