നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ സൈനബയുടെയും മകനായ ഹസ്സന്‍ ഉസൈദ് എന്‍ .എ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 542 റാങ്ക് കരസ്ഥമാക്കി. വിദ്യാഭ്യാസം മുഴുവന്‍ മലയാളം മീഡിയത്തിലാണ് നടത്തിയത്.ബിടെക് നേടിയതിനുശേഷം രണ്ടുവര്‍ഷം ശോഭ ഡെവലപ്പേഴ്‌സില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറുമാസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. അതിനുശേഷം നാലുവര്‍ഷം സ്വയം പഠനം നടത്തി. മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ 2007-2009 ബാച്ച് വിദ്യാര്‍ത്ഥിയാണ് ഹസന്‍ ഹുസൈദ് എല്‍പി എല്‍പിഎസ് നായ്ക്കട്ടി യുപി- (ജിയുപിഎസ് മാതമംഗലം) ഹൈസ്‌കൂള്‍- (ജിഎച്ച്എസ് മൂലങ്കാവ് ) ഹയര്‍സെക്കന്‍ഡറി- (ജിഎച്ച്എസ്എസ് മീനങ്ങാടി ) ബിടെക്- (സിഇടി തിരുവനന്തപുരം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.നാലുതവണ പരീക്ഷയെഴുതി.മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. സഹോദരന്‍ മുഹമ്മദ് ഉനൈസ് (അധ്യാപകന്‍ ജിഎച്ച്എസ്എസ് മാതമംഗലം.)