യു ഡി എഫ് സത്യാഗ്രഹസമരം നടത്തി

0

രാജ്യദ്രോഹകുറ്റത്തിന്  കുടപിടിച്ച കളങ്കിതരെ സര്‍ക്കാര്‍ ജോലിയില്‍ തിരുകികയറ്റുകയും കരിമ്പട്ടികയില്‍പ്പെട്ട വിദേശ കണ്‍സള്‍ട്ടന്‍സിക്ക് സെക്രട്ടേറിയേറ്റ് തീറെഴുതി കൊടുക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി സത്യാഗ്രഹസമരം നടത്തി. ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ കേണിച്ചിറയിലെ സ്വന്തം വസതിയിലാണ് സത്യാഗ്രഹമിരുന്നത്.  കെ പി സി സി ഭാരവാഹികളായ കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, യു ഡി എഫ് നേതാക്കളായ പി പി അയൂബ്, എം സി സെബാസ്റ്റ്യന്‍, ആര്‍ പി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.സ്പ്രിംഗ്ളറും, ബേവ്ക്യുമടക്കം സമാനതകളില്ലാത്ത അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. റോഡ് പണിക്ക് വരെ കണ്‍സള്‍ട്ടന്‍സികള്‍ വെച്ച് സര്‍ക്കാര്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!