മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു

0

മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് ബന്തവസിലെടുത്ത ലക്ഷങ്ങളുടെ തടികൾ നശിക്കുന്നു. തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തടികളുടെ സംരക്ഷണത്തില്‍ ഉത്തരവാദപ്പെട്ടവര്‍ താത്പര്യമെടുക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം തടികള്‍ കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള പ്രതികൾ ഹര്‍ജികള്‍ മാര്‍ച്ച് 15ലേക്ക് മാറ്റി.മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത്  കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മഴയും വെയിലുംകൊണ്ട് തടികളുടെ ഗുണനിലവാരം കുറയുകയാണ്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി ഡിപ്പോയിലുള്ളത്. ഫലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമൂലമുള്ള നഷ്ടത്തിന്റെ തോത് ഉയരുകയാണെന്നും  കേസ് നടത്തിപ്പില്‍ വനം ഉദ്യോഗസ്ഥരുടെയും ഗവ.പ്ലീഡറുടെയും താത്പര്യ രാഹിത്യം പ്രകടമാണെന്നും അഡ്വ.ജോസഫ് മാത്യു പറഞ്ഞു.അതേസമയം തടികള്‍ ലേലം ചെയ്യുന്നതിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ച ങ്കെിലും കേസ് അന്തമായി നീളുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികള്‍ കസ്റ്റഡിയില്‍ കിട്ടുന്നതിന് മരംമുറിക്കേസ് പ്രതികള്‍ ജില്ലാ കോടതിയില്‍ 2022 മെയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇതുവരെയും തീര്‍പ്പായിട്ടില്ല. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജികള്‍ കോടതി മാര്‍ച്ച് 15ലേക്ക് മാറ്റിയിരിക്കയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!