കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്തു

0

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി.മുഖ്യമന്ത്രി പിണറായി വിജയന്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷയായിരുന്നു.രണ്ട് ഘട്ടങ്ങളിലായി 14 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍.എച്ച്.എം ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒന്നാം ഘട്ടത്തില്‍ നൂല്‍പ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്.

നൂല്‍പ്പുഴ ,പൂതാടി ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഇന്ത്യയിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ അമ്പലവയല്‍, മേപ്പാടി എന്നീ സാമൂഹ്യകാരോഗ്യ കേന്ദ്രങ്ങളെയും ചീരാല്‍, ചെതലയം, പൊഴുതന, കോട്ടത്തറ ,പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, വെള്ളമുണ്ട എടവക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിട്ടുള്ളത്. ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ വിശാലമായ കാത്തിരിപ്പ് കേന്ദ്രം, ശുദ്ധീകരിച്ച കുടിവെള്ളം. ഇലക്ട്രാണിക് ടോക്കണ്‍ സംവിധാനം, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൈനേജുകള്‍, ഒ. പി ടിക്കറ്റ് കൗണ്ടര്‍, ഫാര്‍മസി, അംഗ പരിമിതര്‍ക്കുള്ള റാമ്പ്, മൂന്ന് ഒപി മുറികള്‍, ലാബ് സൗകര്യം, ടോയ്‌ലറ്റുകള്‍, ഫര്‍ണിച്ചറുകള്‍, തുടങ്ങി എസിപി വര്‍ക്കുകളും ചെയ്ത് മനോഹരമാക്കിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!