പാഠപുസ്തകങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല:കെ.പി.എസ്.ടി എ 

0

ജില്ലയില്‍ ഇനിയും മുപ്പത്തി ഒന്നായിരത്തിലധികം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമായിട്ടില്ലെന്ന് കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി.ജില്ലയിലെ 69 സൊസൈറ്റികളില്‍ 45 സൊസൈറ്റികളിലെ കണക്ക് ലഭ്യമായപ്പോഴാണിത്.എല്ലാ ക്ലാസിലേയും പാഠപുസ്തകങ്ങളുടെ ഒന്നാംഭാഗം വിതരണം പൂര്‍ത്തിയായെന്ന് കെബിപിഎസ് അധികൃതരും അവകാശപ്പെടുമ്പോഴാണിത്.

മുന്‍ വര്‍ഷത്തില്‍ മിച്ചമുള്ളതും ചില സൊസൈറ്റികളില്‍ മിച്ചമുള്ളതും ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശ്രമമാണ് ജില്ലാ അധികാരികള്‍ ഇപ്പോള്‍ നടത്തുന്നതെന്നും, മുഴുവന്‍ സൊസൈറ്റികളിലേതും ലഭ്യമാകുമ്പോള്‍ ഇത് നാല്‍പതിനായിരത്തിലധികമാകുമെന്നും യോഗം വിലയിരുത്തി.പുസ്തകങ്ങള്‍ ഇന്‍ഡന്റ് പ്രകാരം സൊസൈറ്റികളില്‍ എത്തിച്ച് നല്‍കാനാണ് കെ.ബി.പി.എസ് കരാര്‍ എടുത്തിട്ടുള്ളത്.ഓണ്‍ലൈന്‍ ക്ലാസ്് തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും പുസ്തകമില്ലാത്തത് പഠനത്തെ സാരമായി ബാധിക്കും. കുട്ടികളെ സഹായിക്കാന്‍ രക്ഷിതാക്കള്‍ക്കോ, പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്കോ ഇതു മൂലം സാധിക്കില്ല. പുസ്തകങ്ങള്‍ അതതു സൊസൈറ്റികളില്‍ എത്തിച്ച് കൊടുക്കണമെന്നും വിതരണം നടത്തിയ കെ.ബി.പിഎസിന്റെ വീഴ്ച പരിശോധിച്ച് നടപടിയെടുക്കണമെന്നും കെ.പി.എസ്.ടി എ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!