സുല്‍ത്താന്‍ബത്തേരി നഗരസഭ: കടുത്ത നിയന്ത്രണങ്ങള്‍. 

0

ഓട്ടോ ടാക്‌സി ഗുഡ്‌സ് വാഹനങ്ങള്‍
ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ ഇരട്ടഅക്ക നമ്പര്‍ ക്രമത്തില്‍ മാത്രം സര്‍വീസ്.

വഴിയോരക്കച്ചവടം, ഉന്തുവണ്ടിയില്‍ കച്ചവടം, ഷെഡ്ഡുകളില്‍ നടത്തുന്ന ചായ കച്ചവടം അനുവദിക്കില്ല.
സൈക്കിളുകളിലും പെട്ടി ഓട്ടോറിക്ഷകളിലും ബൈക്കുകളിലും വീടുകള്‍തോറും മത്സ്യ-മാംസ കച്ചവടവും ഗുഡ്‌സ് ഓട്ടോറിക്ഷകളില്‍ പഴം-പച്ചക്കറി വില്‍ക്കുന്നതും നിരോധിച്ചു..

വീടു കയറിയുള്ള ഇന്‍സ്റ്റാള്‍മെന്റ് പിരിവുകളും മൈക്രോഫിനാന്‍സ് അടക്കമുള്ള മറ്റു കച്ചവടങ്ങളും അനുവദിക്കില്ല,, നഗരസഭാ പരിധിയില്‍ ഭിക്ഷാടനത്തിന് പൂര്‍ണ നിരോധനം. ഹോട്ടലുകളിലും മെസ്സുകളിലും പാര്‍സല്‍ മാത്രം.. നഗരസഭയ്ക്ക് പുറത്തേക്കുള്ള മത്സ്യം കയറ്റിറക്ക് മൊത്തക്കച്ചവടം നിരോധിച്ചു. നഗരസഭയിലേക്ക് മാത്രമുള്ളത് അനുവദിക്കും..

നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ 5 വരെ മാത്രം..
ഹോട്ടലുകള്‍ രാത്രി 10 വരെയും മരുന്നു ശാലകള്‍ രാത്രി 8 വരെയും..

കയറ്റിറക്ക്  തൊഴിലാളികളെ പരിമിതപ്പെടുത്തും. തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് നഗരസഭ, റവന്യൂ, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡ്..

പലചരക്ക് കടകളില്‍ ഒരു സമയം ഒരു ലോറിയില്‍ നിന്നും മാത്രം ചരക്കുകള്‍ ഇറക്കാം..

കച്ചവടക്കാരുമായും ലോഡിങ് തൊഴിലാളികളുമായും ഇടപഴകരുത്..

ഡ്രൈവറും ക്ലീനറും ടൗണില്‍ കറങ്ങി നടക്കരുത്.

ഒരു കടയില്‍ മൂന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാത്ത വിധത്തില്‍ സമയക്രമീകരണം നടത്തണം…

പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ പോലീസ് കേസെടുക്കുകയും പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും..

എല്ലാ സ്ഥാപനങ്ങളും വന്നു പോകുന്നവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം.. സാനിറ്റൈസറും കൈ കഴുകാനുള്ള വെള്ളവും ഉറപ്പാക്കണം..

Leave A Reply

Your email address will not be published.

error: Content is protected !!