കോവിഡിനെ നിയന്ത്രിച്ച് പനമരം,  വിട്ടുവീഴ്ചയില്ലാതെ നാട്ടുകാര്‍

0

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോഴും പനമരം അതില്‍ നിന്നും വേറിട്ട് നില്‍ക്കുകയാണ്. നാട്ടുകാരുടെ ജാഗ്രതയാണ് ഏറെ പ്രവാസികള്‍ ഉണ്ടായിട്ടും പനമരം കണ്ടെയിന്‍മെന്റ് സോണാവാത്തതിന് കാരണം.
പനമരം ടൗണില്‍ എത്തുന്ന എല്ലാവരും കൃത്യമായി മാസ്‌ക്ക് ധരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. ഈ കാര്യത്തില്‍ പനമരം പോലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണ്.കൈ കഴുകാനുള്ള താല്‍ക്കാലിക കേന്ദ്രങ്ങളും ടൗണില്‍ സജീവമാണ്. അനാവശ്യമായി ടൗണില്‍ ആരും കൂട്ടം കൂടാറില്ല.പനമരം പഞ്ചായത്തിലെ ജനസംഖ്യയില്‍ 35 ശതമാനം ആദിവാസികളാണ്. ആദിവാസി കോളനികളില്‍ ആരോഗ്യ വകുപ്പിന്റെ കൃത്യമായ ബോധവല്‍ക്കരണ ക്ലാസുകള്‍ യഥാവിധി നടപ്പിലാക്കുന്നത് ഏറെ ഗുണകരമാകുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!