പുല്‍പ്പള്ളി കാനറ ബാങ്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു

0

പുല്‍പ്പള്ളി കാനറ ബാങ്ക് മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ചയായി താല്‍കാലികമായി അടച്ചിട്ടിരുന്ന കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു.

ബാങ്കിലെ മറ്റ് ജീവനക്കാര്‍  ക്വാറന്റയനില്‍ ആയതിനാല്‍ ജില്ലയിലെ മറ്റ് ശാഖകളില്‍ നിന്നെത്തിയ 2  ജീവനക്കാരുടെ നേതൃത്വത്തിലാണ് ബാങ്കിന്റെ പ്രവര്‍ത്തനം. 3 ദിവസം മുമ്പ് ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്യത്തില്‍ ബാങ്കും പരിസര പ്രദേശങ്ങളും അണുനശീകരണം നടത്തിയതിനു ശേഷമാണ് ബാങ്ക് പ്രവര്‍ത്തനം പുനരാരംഭിച്ചത്. കണ്ടെയന്‍മെന്റ് സോണായതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനം 2 മണി വരെയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.ബാങ്ക് ജീവനക്കാരുടെ ഫലം മുഴുവന്‍ നെഗറ്റീവായെങ്കിലും  ക്വാറന്റ യന്‍ കാലാവധി കഴിഞ്ഞാലെ  നിലവിലെ ജീവനകാര്‍ക്ക് ബാങ്കിലെത്താന്‍ കഴിയുകയുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!