നാദാപുരത്ത് പോയി വന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കുകയും, വഴികള്‍ അടയ്ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് നാദാപുരത്ത് കടയില്‍ ജോലിചെയ്യുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ജോലിചെയ്ത സ്ഥലത്തെ കട ഉടമയ്ക്കടക്കം രോഗം ബാധിച്ചിരുന്നു.ഇതിനിടെ ഇയാള്‍ സഞ്ചരിച്ചതിനെത്തുടര്‍ന്നാണ് പന്തിപ്പൊയില്‍, വപ്പനം പ്രദേശങ്ങള്‍ പൂര്‍ണ്ണമായും അടച്ചത്. നിരവധി ആളുകള്‍ നിരീക്ഷണത്തിലാണ്. അതീവ ജാഗ്രതയിലാണ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്.