വിദ്യാര്‍ത്ഥികളെ ആദരിച്ചു

0

കൊയിലേരി ഉദയ വായനശാല ആഭിമുഖ്യത്തില്‍ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ത്ഥികളെ വീടുകളിലെത്തി ആദരിച്ചു.കൊയിലേരി വായനശാല പ്രവര്‍ത്തന പരിധിയിലെ നിസ മരിയ പടിയറ, ലക്ഷ്മ കിഴക്കന്‍ കര എന്നീ വിദ്യാര്‍ത്ഥിനികള്‍ക്കാണ്  ഉദയയുടെ ഉപഹാരങ്ങള്‍ നല്‍കിയത്. മികച്ച ചിത്രകാരനും, SSLC ക്ക് ഫുള്‍ എ+ കരസ്ഥമാക്കിയ ഗൗതം കൃഷ്ണനെയും ആദരിച്ചു. വായനശാല പ്രസിഡണ്ട് കമ്മന മോഹനന്‍, സെക്രട്ടറി ഷാജി തോമസ്, അലക്‌സ് കല്‍പ്പക വാടി, കുഞ്ഞികൃഷ്ണന്‍ കൊയിലേരി, രേഖാ മധു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!