പ്രവാസി തിരിച്ചുവരവിന് വിഘാതമായ നിർദ്ദേശം പിൻവലിക്കണം : എസ് കെ എസ് എസ് എഫ് 

0

കൽപ്പറ്റ: കോവിഡ് വ്യാപന ഭീതിയിൽ വിദേശ രാജ്യങ്ങളിൽ തൊഴലില്ലാതെയും നിത്യചെലവിന് പണമില്ലാതെയും പ്രയാസപ്പെടുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന ഗവൺമെന്റിന്റെ നിലപാട് തിരുത്തണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അവശ്യവസ്തുക്കൾ വാങ്ങാൻ പോലും പണമില്ലാതെ പ്രയാപ്പെടുന്നവരോട് വലിയതുക ആവശ്യമുള്ളതും പല പ്രതിസന്ധികളുള്ളതുമായ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിയമം സർക്കാർ പിൻവലിക്കണം.ഭീമമായ തുകയാണ് വിദേശ രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റിന് ആവശ്യമായി വരുന്നത്. എംബസികളെ ഉപയോഗപ്പെടുത്തി ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണം. അല്ലെങ്കിൽ ഈ നിലപാട്  സർക്കാർ തിരുത്തണം എന്ന് എസ് കെ എസ് എസ് എഫ് കലക്ട്രേറ്റ് ധർണ ആവശ്യപ്പെട്ടു.മുഹ്യുദ്ധീൻ കുട്ടി യമാനി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ശൗഖത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തി. ധർണയിൽ ട്രഷറർ ശാഹിദ് ഫൈസി ലത്തീഫ് , നൗഷീർ വാഫി സുഹൈൽ വാഫി ഷാജഹാൻ വാഫി ഫൈസൽ ജുബൈർ വാഫി റശീദ് ദാരിമി ജാഫർ വെള്ളിലാടി തുടങ്ങിയ സെക്രട്ടറിയേറ്റ് അംഗങ്ങളും ധർണ്ണയിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!