ഹരിതസേന കൽപ്പറ്റ കലട്രേറ്റിന് മുമ്പിൽ പ്രതിഷേധിച്ചു

0

കൽപ്പറ്റ: രാജ്യം കൊറോണ ബാധയിൽ നിശ്ചലമായ അവസ്ഥയിൽ സഹായത്തിന് ആരും എത്താത്ത കാർഷിക മേഖലയിൽ കർഷകർ ആത്മഹത്യയിലേക്ക് നീങ്ങി. കൊണ്ടിരിക്കുമ്പോൾ കർഷക കുടുംബങ്ങളെ ദത്തെടുത്ത് സഹായിക്കുവാൻ ഭരണകൂടം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഹരിത സേനയുടെ നേതൃത്വത്തിൽ കൽപ്പറ്റ കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധിച്ചു.കാലാവസ്ഥ വ്യതിയാനം മൂലം സകല കൃഷിയും നശിച്ച് കർഷകർ ജീവിക്കാൻ ബുദ്ധിമുട്ടുമ്പോൾ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന് ഭരണകൂടം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.അതോടൊപ്പം കർഷകരുടെ കടബാദ്ധ്യതകൾ കുടിശ്ശികയാക്കുകയും പലിശയും പിഴപ്പലിശയുമായി ധനകാര്യ സ്ഥാപനങ്ങൾ കർഷകരെ കൊള്ളയടിക്കുവാൻ കോപ്പ് കൂട്ടുകയാണ്.ഇതിനെതിരെ പ്രതികരിക്കുവാൻ കക്ഷി രാഷട്രീയക്കാർ മടി കാണിക്കുകയാണ്.തിരഞ്ഞെടുപ്പ് കാലമായാൽ കർഷകരെ തേനും പാലും ഊട്ടുവാൻ രാഷട്രീയക്കാർ രംഗത്തിറങ്ങുമ്പോൾ കർഷകരുടെ പ്രതികരണങ്ങൾ രൂക്ഷമാകുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. കർഷകരുടെ മുഴുവൻ കടബാദ്ധ്യതകളും എഴുതി തള്ളുക, കർഷകർക്ക് പലിശരഹിത വായ്പകൾ അനുവദിക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. ജോസ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.എൻ..വർഗ്ഗീസ്, എം.മാധവൻ, .കെ.ജയിംസ്, ടി.ആർ.പോൾ, .എം.ഓണച്ചൻ, .എം.ജോർജ്, ജോർജ് പുൽപ്പള്ളി, പി.വി. ജോസ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!