പൊതുസ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടു

0

ലോക പരിസ്ഥിതി ദിനത്തിൽ കിസാൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ജില്ലാ കമ്മിറ്റി പൊതുസ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ട് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്തു. എല്ലാ മണ്ഡല കമ്മിറ്റികളും ഇത് തുടർന്ന് കൊണ്ട് പോകാൻ ജില്ലാ ഫോറസ്റ്റ് ഓഫീസിന്റെ സഹായവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. പരിസ്ഥിതിയുടെ നിലനിൽപ്പ് വരാൻ പോകുന്ന കാലഘട്ടത്തിൽ വളരെ പ്രാധാന്യമുള്ളതാണെന്നും അതിനെ സംരക്ഷിക്കാൻ വേണ്ടുന്ന നടപടികൾ പൊതുജന പങ്കാളിത്തം ഉണ്ടാകണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ അധ്യക്ഷൻ അഡ്വ.ജോഷി സിറിയക്ക്  ആഹ്വാനം ചെയ്തു.ചടങ്ങിൽ വി.എൻ.ശശീന്ദ്രൻ, സുലൈമാൻ അരിപ്പറ്റ, കെ.ടി.ജോൺ, സെബാസ്റ്റ്യൻ കൽപ്പറ്റ, എം.ജെ.ബാബു, പീറ്റർ മഞ്ഞൂറ, ജോയി വടക്കേടം, എ.പി.മനോജ്, വിനോദ് നീലിമല, മാത്യൂ ഉള്ളാട്ടിൽ, കെ.പി.പ്രവീൺ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!