ഐ. എൻ.ടി.യു.സി ധർണ്ണ നടത്തി

0

വൈദ്യുതി മേഖലയിലെ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക,   തൊഴിൽ സമയം ദീർഘിപ്പിക്കുന്നത് പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് നിർത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.  കേരള ഇലക്ട്രിസിറ്റി  എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ. എൻ.ടി.യു.സി. ) ജില്ലാ പ്രസിഡണ്ടും മുൻ എം.എൽ.എ.യുമായ  എൻ.ഡി. അപ്പച്ചൻ സമരം  ഉദ്ഘാടനം ചെയ്തു. പ്രഥമ പ്രധാനമന്ത്രി സ്ഥാപിച്ച   പൊതു മേഖലാ സ്ഥാപനങ്ങൾ മുഴുവൻ മോദി സർക്കാർ വിറ്റു തുലക്കുകയാണ് . ഇത്തരം നടപടികൾക്കെതിരെ ചെറുവിരൽ അനക്കി പ്രതിഷേധിക്കാതെ സി.പി.എമ്മും സി.പി.ഐ.യു. മൗനം പാലിക്കുകയാണ്. വൈദ്യുതി  ചാർജ് വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ കോവിഡ് കാലത്ത് കൊള്ള നടത്തുകയാണന്ന് അദ്ദേഹം ആരോപിച്ചു. ഡിവിഷൻ പ്രസിഡണ്ട് പി.ജി. രമേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് ബ സെക്രട്ടറി കെ.എം. ജംഹർ,   ജില്ലാ ട്രഷറർ എൽദോ കെ. ഫിലിപ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.   മോഹൻദാസ് ,  തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!