യൂത്ത് ലീഗ് നിയമലംഘന സമരം സംഘടിപ്പിച്ചു

0

കല്‍പ്പറ്റ: കോവിഡ് രോഗത്തെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍വ്വാഹമില്ലാതെ നില്‍ക്കുമ്പോഴും കേന്ദ്ര- കേരള സര്‍ക്കാറുകള്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത്‌ ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുമ്പില്‍ നിയമലംഘന സമരം സംഘടിപ്പിച്ചു. 

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി പി എ കരീം സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. 

Leave A Reply

Your email address will not be published.

error: Content is protected !!