മാനന്തവാടി: കണ്ടെയ്‌മെന്റ് സോണായ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും വിദ്യാര്‍ത്ഥികളെ പരീക്ഷക്കെത്തിച്ച് മാനന്തവാടി നഗരസഭ.മാനന്തവാടി നഗരസഭയിലെ വിദ്യാലയങ്ങളില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിന് പുറമേയാണ് ഈ കാട്ടിക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ മാനന്തവാടി നഗരസഭ സ്വന്തം ചെലവില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ ബസ്സുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാമൂഹിക അകലം പാലിച്ചും, സാനിറ്റയിസര്‍ ഉള്‍പ്പെടെയുള്ളവയും സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്.ആദ്യദിവസത്തെ യാത്രക്ക് ജനപ്രതിനിധികളും, സന്നദ്ധ വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കാന്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.