ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

 

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ടിഎസ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ 2021-22 അദ്ധ്യയന വര്‍ഷം ഡിഗ്രി, പിജി, ഡിപ്ലോമ, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഗവേഷണം തുടങ്ങിയവ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. മെറിറ്റില്‍ അഡ്മിഷന്‍ നേടി ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ എയ്ഡഡ് സ്ഥാപനങ്ങളിലോ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹതയുള്ളത്. അപേക്ഷകര്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയിലുള്ള നെന്മേനി, മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ യോടൊപ്പം ജാതി, വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപ്രതം, ഗ്രാമപഞ്ചായത്ത് മുഖേന മെറിറ്റോറിയസ് കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് കോപ്പി, പാസ്സായ കോഴ്‌സിന്റെ മാര്‍ക് ലിസ്റ്റ് കോപ്പി എന്നിവ സമര്‍പ്പിക്കണം. അപേക്ഷ ആഗസ്റ്റ് 31 നകം ബത്തേരി ഡെവലപ്പ്‌മെന്റ് ഓഫീസ്, അല്ലെങ്കില്‍ അതാത് പരിധിയിലുളള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 04936 221074.

വയര്‍മാന്‍ പ്രയോഗിക പരീക്ഷ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ പരീക്ഷ ആഗസ്റ്റ് 4, 5, 6 തീയതികളില്‍ നടക്കും. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന പരീക്ഷയില്‍ 2021 ജനുവരി 9 ന് നടത്തിയ വയര്‍മാന്‍ എഴുത്ത് പരീക്ഷ പാസായിട്ടുള്ളവര്‍ക്ക് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകാം. പരീക്ഷാര്‍ത്ഥികളില്‍ ആഗസ്റ്റ് 3 വരെ പ്രായോഗിക പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടാല്ലാത്തവര്‍ക്ക് എഴുത്ത് പരീക്ഷയുടെ ഹാള്‍ടിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റിനുള്ള അപേക്ഷ എന്നിവ സഹിതം ആഗസ്റ്റ് 3 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരായി ഡ്യൂപ്ലിക്കേറ്റ് ഹാള്‍ ടിക്കറ്റ് കൈപ്പറ്റാം. മുന്‍പ് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകം ഹാള്‍ ടിക്കറ്റ് അയക്കുന്നതല്ല. പ്രയോഗിക പരിക്ഷയ്ക്ക് യോഗ്യരായവരില്‍ കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകാന്‍ പാടില്ല. ഫോണ്‍ : 04936 295004

അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുള്ള വരായിരിക്കണം. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് 10 മാസം (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ 6 മാസം . ഫോണ്‍ 9744134901,9847699720.

പ്ലസ് വണ്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയിലെ നല്ലൂര്‍നാട് പ്രവര്‍ത്തിക്കുന്ന അംബേദ്ക്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യായന വര്‍ഷം പ്ലസ് വണ്‍ സയന്‍സ് കോമേഴ്സ് ബാച്ചുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ്ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്നും എല്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസുകള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, സീനിയര്‍ സൂപ്രണ്ട് , എ.എം.ആര്‍.ജി.എച്ച്.എസ് നല്ലൂര്‍നാട്, കുന്നമംഗലം പി.ഒ മാനന്തവാടി എന്ന വിലാസത്തിലോ, ammrghnsalloornad@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ ആഗസ്റ്റ് 15 നു മുമ്പായി ലഭ്യമാക്കണം. ഫോണ്‍ 04935 293868,9496165866.
താല്‍ക്കാലിക നിയമനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത-ഡിപ്ലോമ, ബി.എസ്സ്.സി, എം.എസ്സ്.സി, ബി.ടെക്, എം.സി.എ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഐ.ടി.ഹാര്‍ഡ്വെയര്‍ നെറ്റ് വര്‍ക്കിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫറ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. വാക്ഇന്‍ / ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 18 നു ഡിഎംഒ ഓഫീസില്‍ നടത്തും.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് വൈകിട്ട് 5 മുമ്പായി ehealthwayanad@gmail.com ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണം.
ഫോണ്‍ 9048022247

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, വീട്ടിയേരി, ചോളവയല്‍, പുതിയിടം ഭാഗങ്ങളില്‍ ഇന്ന് (ചൊവ്വ) രാവില 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ സീതാമൗണ്ട് , പറുദീസ, കൊളവള്ളി, ഇരുപ്പൂട്, ആക്കാട്ടുകവല എന്നിവിടങ്ങളില്‍ ഇന്ന് (ചൊവ്വ) രാവില 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

Leave A Reply

Your email address will not be published.

error: Content is protected !!