കോൺഗ്രസ്സ് വഞ്ചനദിനമായി ആചരിച്ചു

0

കൽപ്പറ്റ : സർക്കാറിൻ്റെ നാലാം വർഷികത്തോടു അനുബന്ധിച്ച് കെ പി സി സി യുടെ ആഹ്വാന പ്രകാരം കൽപ്പറ്റ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ വഞ്ചന ദിനമായി ആചരിച്ചു കൽപ്പറ്റ നഗരസഭാതല ഉദ്ഘാടനം കെ പി സി സി മെമ്പർ പി പി ആലി മുണ്ടേരിയിൽ നിർവ്വഹിച്ചു സത്യപ്രതിഞ്ജ സമയത്ത് നിത്യപയോഗ സാധനങ്ങളുടെ വില വർദ്ധിക്കില്ല എന്ന വാഗ്ദാനം തുടക്കത്തിലെ ലഘിച്ചു ഇത് പാവങ്ങളോട് ചെയ്ത കടുത്ത അപരാധമായിരുന്നു കോറോണ കാലയളവിൽ അമിത വൈദ്യുതിബില്ലും ,ബസ്സ് ചാർജ് വർദ്ധവും എല്ലാം തന്നെ ജനങ്ങളെ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത് അഴിമതിക്കാരായ ആളുകളെ വെച്ചു പെറുപ്പിക്കില്ലാ എന്ന പറഞ്ഞവർ സ്പ്രിക്ളയർ,  ,പിൻവാതിൽ നിയമം ,കിഫ്ബി മുഖാന്തിരം കോടിക്കണക്കിന് രൂപയുടെ പ്രവർത്തികൾ എല്ലാം കൊണ്ടു തന്നെ ഈ നാല് വർഷം അഴിമതിയിൽ മുങ്ങിയ കാലഘട്ടമായിരുന്നു എന്ന് ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ പി സി സി മെമ്പർ പി പി ആലി പറഞ്ഞു ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു .സി ജയപ്രസാദ് ,ടി ജെ ഐസക്,കെ.കെ രാജേന്ദ്രൻ ,സാലിറാട്ടക്കൊല്ലി ,കരിയാടൻ ആലി ,സലീംകാരടൻ, ഡിൻ്റോ ജോസ് എന്നിവർ സംസാരിച്ചു  സുനീർ ഇത്തിക്കൽ ,കാർത്തികേയൻ ,രവിന്ദ്രൻ ,ആബിദ് ,എസ് മണി ,ജറീഷ്. കെ അജിത .ഹർഷൽ കോന്നാടൻ, വി നൗഷാദ് ,പ്രതാപ് ,ബിന്ദു പി ആർ ,സുബൈർ ഓണിവയൽ ,പി വിനോദ് കുമാർ ,ജൽഭ്രൂത് ജാക്കോ ,ആയിഷപള്ളിയാൽ എന്നിവർ വിവിധ വാർഡുകളിൽ നേത്രത്വം നൽകി

Leave A Reply

Your email address will not be published.

error: Content is protected !!