ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി കെ ടി എഫ്) വഞ്ചനാദിനം ആചരിച്ചു 

0

കൽപ്പറ്റ: കെ പി സി സി യുടെ നിർദ്ദേശമനുസരിച്ച് ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തുന്ന നടത്തുന്ന അഴിമതിയും ധൂർത്തും കൈമുതലാക്കിയ എൽ ഡി എഫ് സർക്കാറിനെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ നടത്തിയ വഞ്ചനാ ദിന ധർണ ഡി സി സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളികൾക്ക് 5000/- രൂപ അനുവദിക്കുക. ചെറുകിട കർഷകർക്ക് 10,000 – രൂപ അനുവദിക്കുക, കർഷക പ്രവർത്തികൾ എൻ ആർ ഇ ജി യിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി കെ ടി എഫ് ധർണ നടത്തിയത് സി.സി.തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട്, കുഞ്ഞുമുഹമ്മദ് പുത്തുക്കണ്ടി, സുകുമാരൻ മുട്ടിൽ എന്നിവർ സംസാരിച്ചു.. 

Leave A Reply

Your email address will not be published.

error: Content is protected !!