വാഷും വാറ്റുപകരണങ്ങളും പിടികൂടി
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്ന് പുതുശ്ശേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ 36 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് മദ്യ വില്‍പ്പന നടത്തിവന്നിരുന്ന പാലം പറമ്പില്‍ പി.ഡി ഷിബു (43) എന്നയാള്‍ക്കെതിരെ ചാരായം നിര്‍മ്മിക്കാനാവശ്യമായ വാഷ് കൈവശംവച്ച കുറ്റത്തിന് കേസെടുത്തു.ഇയാളുടെ വീട്ടില്‍ രാത്രി നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.പ്രതി സംഭവസ്ഥലത്തുനിന്നും ഓടിപോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ അജയകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്.ഇ,ഷിന്റോ സെബാസ്റ്റ്യന്‍,ഹാഷിം.കെ,അനില പി.സി പരിശോധനയില്‍ എന്നിവര്‍ പങ്കെടുത്തു