മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം

1

ലോക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ബോര്‍ഡ് ധനസഹായം നല്‍കുന്നു.  ബസ്, ഗുഡ്‌സ്, ടാക്‌സി, ഒട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കിലും 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപ നിരക്കിലും 2004 ലെ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 1000 രൂപ നിരക്കിലുമാണ് ധനസഹായം അനുവദിക്കുക.  നിലവില്‍ തിരിച്ചടക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പയ്ക്ക് അപേക്ഷിച്ചവര്‍ക്കും തുക അനുവദിച്ചതായി പരിഗണിക്കപ്പെടും.  തുക കൈപ്പറ്റിയവരും അപേക്ഷ സമര്‍പ്പിച്ചവരും  വീണ്ടും അപേക്ഷിക്കേണ്ടതില്ല.  അപേക്ഷിക്കാത്തവര്‍ www.kmtwwfb.org വെബ് സൈറ്റില്‍ നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം.

1 Comment
  1. Jaleel says

    K

Leave A Reply

Your email address will not be published.

error: Content is protected !!