ജില്ലയില്‍ 12 പേര്‍ കൂടി നിരീക്ഷണത്തില്‍

0

    കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 12 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 815 പേരാണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 11 ആണ്. അതേസമയം നിരീക്ഷണത്തില്‍ കഴിഞ്ഞു വന്ന 48 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം 13121 ആയി.
 ജില്ലയില്‍ നിന്നും ഇതുവരെ 404 സാമ്പിളുകളില്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു.  391 എണ്ണം നെഗറ്റീവാണ്. കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 178 സാമ്പിളുകളും ഓഗ്‌മെന്റഡ് സാമ്പിളുകളായി 170 എണ്ണവും ശേഖരിച്ചിട്ടുണ്ട്. ജില്ലയിലെ 14 ചെക്ക്  പോസ്റ്റുകളില്‍ 2524 വാഹനങ്ങളിലായി എത്തിയ  4067 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
  ജില്ലയില്‍ തയ്യാറാക്കിയ വെഹിക്കില്‍ ട്രാന്‍സിസ്റ്റ് മോണിറ്ററിംഗ് ആപ്പിലൂടെ ഇതുവരെ 5266 വാഹനങ്ങളിലായി 15798 പേരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഈ ആപ്പ് 7 ജില്ലകളില്‍ കൂടി ഉപയോഗപ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. പോലീസ്, മോട്ടോര്‍ വെഹിക്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും ഈ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കും വാഹനങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും.

Leave A Reply

Your email address will not be published.

error: Content is protected !!