മീനങ്ങാടിയില്‍ ലൈഫ് മിഷന്‍ പഞ്ചായത്തുതല കുടുംബ സംഗമവും, പൂര്‍ത്തീകരണ പ്രഖ്യാപനവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രഖ്യാപന ചടങ്ങില്‍ ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭിച്ച മുഴുവന്‍ കുടുംബങ്ങളും പങ്കെടുത്തു. കുടുംബ സംഗമവേദിയില്‍ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപന ചടങ്ങിന്റെ തത്സമയ സംപ്രേഷണവും നടത്തി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി അസൈനര്‍ അധ്യക്ഷനായിരുന്നു.ലൈഫ് ഭവനപദ്ധതി പ്രകാരം 520 വീടുകളാണ് പഞ്ചായത്തില്‍ പാസായത്. ഇതില്‍ 475 വീടുകള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി അരുണ്‍ പദ്ധതി വിശദീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.